
കോഴിക്കോട് : കോഴിക്കോട് നടക്കാവില്‍ തെരുവുനായ ആക്രമണത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
കാല്‍നടയാത്രക്കാരെയും ബൈക്ക് യാത്രികനെയും തെരുവുനായ ആക്രമിച്ചത്.പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. നായ ആക്രമിച്ചതോടെ നിലത്തുവീണ വിദ്യാര്‍ഥിനിയെ പ്രദേശവാസികള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.