നി​മി​ഷ പ്രി​യ​യു​ടെ ശി​ക്ഷ നീ​ട്ടി​വ​ച്ചത് ആ​ശ്വാ​സ​ജ​ന​കം ; ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരത്തിന്റെ ഇടപെടല്‍ : മുഖ്യമന്ത്രി |Pinarayi vijayan

എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് മുഖ്യമന്ത്രി
pinarayi vijayan
Published on

തിരുവനന്തപുരം : യെമെനില്‍ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്ക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ച്.

മുഖ്യ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്....

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്.

മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com