കോഴിക്കോട് : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന വിഷയത്തിൽ ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. യെമനിൽ ഇന്നും ചർച്ചകൾ നടക്കുന്നുണ്ട്. (Nimisha Priya's case)
കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായാണ് ചർച്ച നടക്കുന്നത്. ഇത് നടത്തുന്നത് കാന്തപുരവുമായി ബന്ധമുള്ള യെമനി പൗരനാണ്.
നോർത്ത് യമനിലെ അടിയന്തര യോഗത്തിൽ ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. ബ്ലഡ് മണി സ്വീകരിച്ച് നിമിഷ പ്രിയക്ക് മാപ്പ് നൽകണം എന്നാണ് ആവശ്യം.