തിരുവനന്തപുരം : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മ യെമൻ പ്രോസിക്യൂട്ടർക്ക് അപേക്ഷ നൽകി. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്ന കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത്. (Nimisha Priya's case)
ദയാധനം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും ഇതിൽ പറയുന്നു. സനയിലെ ജയിലിൽ നിമിഷ പ്രിയയെ കാണാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
അതേസമയം, നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ഹർജി നാളെയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.