തിരുവനന്തപുരം : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന കാര്യത്തിൽ ഇടപെടൽ തേടിയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്.(Nimisha Priya's case)വി )
നിലവിൽ യുവതി സനയിലെ ജയിലിലാണ്. കേസിലെ നിലവിലെ സ്ഥിതിഗതികൾ കേന്ദ്രം കോടതിയിൽ വിശദീകരിച്ചേക്കും. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയിരുന്നു.
ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കുന്നത്.