തിരുവനന്തപുരം : യെമൻ പൗരൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് പറഞ്ഞ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. (Nimisha Priya's case)
ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ധാരണയായതെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യമായാണ് വധശിക്ഷ റദ്ദാക്കിയ കാര്യം കാന്തപുരം പറയുന്നത്.
അദ്ദേഹത്തിൻ്റെ പ്രതികരണം ദി ഫെഡറൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ്. വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത ഇന്നലെ സമൂഹ മാധ്യമത്തിൽ നിന്ന് ഡിലീറ്റ് ചെയ്‌തിരുന്നു.