തിരുവനന്തപുരം : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ചർച്ചകൾ തുടരുന്നതിനിടെ തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ മലയാളികളുടെ കൂട്ട കമൻ്റ്. (Nimisha Priya's case)
മാപ്പ് കൊടുക്കരുതെന്നും, സഹോദരൻ്റെ ആത്മാവ് പൊറുക്കില്ലെന്നും, വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണമെന്നും ചിലർ പറയുന്നു. അതേസമയം, അവർക്ക് ഒരു പെൺകുഞ്ഞാണ് ഉള്ളതെന്നും മാപ്പ് നൽകണമെന്നും ചിലർ പറയുന്നുണ്ട്.