കോഴിക്കോട് : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച മധ്യസ്ഥ ചർച്ചകൾ പ്രതിസന്ധിയിൽ. (Nimisha Priya's case)
ഇവരുടെ വധശിക്ഷ നടപ്പാക്കണമെന്നും ദയാധനം സ്വീകരിക്കില്ലെന്നും തലാൽ അബ്ദുമഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി കടുത്ത നിലപാട് എടുത്തിരിക്കുകയാണ്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത് സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ചർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നുവെന്നാണ്.
മിക്ക ഇന്ത്യൻ മാധ്യമങ്ങളും ദയധനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും, തലാലിൻ്റെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുകയാണ് പ്രധാനമെന്നും മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോമും പറഞ്ഞു.