തിരുവനന്തപുരം : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച കേസിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാർ.(Nimisha Priya's case)
വധശിക്ഷ ഒഴിവാക്കുന്നതിനായി തിരക്കിട്ട ശ്രമങ്ങൾ നടത്തുകയാണ് കേന്ദ്രം. ശിക്ഷ ജൂലായ് 16നു നടപ്പിലാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം.
ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.