കോഴിക്കോട് : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ കാര്യത്തിൽ ഇടപെടലുകൾ പ്രതിസന്ധി സൃഷ്ടിച്ച് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ്റെ നിലപാട്. (Nimisha Priya's case)
നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ല എന്നാണ് അദ്ദേഹം പറഞ്ഞത് എന്നാണ് വിവരം. ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും, ദയാധനം വേണ്ടെന്നും അദ്ദേഹം പറഞ്ഞതായും വിവരമുണ്ട്.
എന്നാൽ, കുടുംബത്തിലെ മറ്റു പലരും അവർക്ക് മാപ്പ് നൽകണമെന്ന നിലപാടിൽ ആണെന്നും, അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല എന്നും പ്രതിനിധികൾ അറിയിക്കുന്നു. അതിനാൽ തന്നെ ചർച്ചകൾ തുടരും. അതേസമയം, വിഷയത്തിൽ പരസ്യ പ്രതികരണം ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.