തിരുവനന്തപുരം : കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എം എൽ എയും അമ്മ മറിയാമ്മയും രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം നിമിഷ പ്രിയയുടെ വിഷയത്തിൽ ഇടപെട്ടത്. (Nimisha Priya's case)
ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിമിഷ പ്രിയയുടെ മോചനമെന്നും, അതിനായി അവശതകൾ വകവയ്ക്കാതെ അദ്ദേഹം പരിശ്രമിച്ചിരുന്നുവെന്നും മറിയാമ്മ പറഞ്ഞു. ഗവർണർ വിദേശകാര്യ മന്ത്രാലയത്തെയും എം എ യൂസഫലിയെയും ബന്ധപ്പെട്ടിരുന്നു.
അബുദാബി, ഒമാൻ എന്നിവിടങ്ങളിലെ രാജകുടുംബാംഗങ്ങളുമായും സംസാരിച്ചു. നിമിഷ പ്രിയയുടെ അമ്മയുമായി വീഡിയോ കോളിൽ സംസാരിച്ച ഗവർണർ, സാധ്യമായ എല്ലാ സഹായവും ഉറപ്പു നൽകി.
അതേസമയം, വിഷയത്തിൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. ബോബി ചെമ്മണ്ണൂരും പിന്തുണ അറിയിച്ചിരുന്നു.