കോഴിക്കോട് : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചർച്ചകൾ തുടരും. (Nimisha Priya's case)
അടുത്ത ഘട്ടത്തിൽ തീരുമാനിക്കുക ദയാധനത്തിൻ്റെ കാര്യമാണ്. ഇതിനിടെ വിഷയത്തിൽ ഇടപെട്ടതായി കാട്ടി കൂടുതൽ പേർ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി സംസാരിച്ചുവെന്ന് കാട്ടി മലയാളി വ്യവസായിയാണ് രംഗത്തെത്തിയിരിക്കുന്നത്.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകൾ ഇന്നലെ നടത്താനിരുന്ന വധശിക്ഷ മാറ്റിവയ്ക്കുന്നതിൽ ഏറെ നിർണായകമായിരുന്നു.