തിരുവനന്തപുരം : യെമൻ പൗരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ തുടരുകയാണ്. നാളെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനം. (Nimisha Priya's case)
ഇന്ന് ഇന്ത്യൻ സമയം 12 മണിക്ക് തലാലിൻ്റെ കുടുംബവുമായി വീണ്ടും കൂടിക്കാഴ്ച്ച നടത്തും. ഇന്ന് ചർച്ചയിൽ പങ്കെടുക്കുന്നത് ഇയാളുടെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തിയാണ്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വഴുയാണ് ചർച്ച നടക്കുന്നത്.
വധശിക്ഷ നീട്ടിവയ്ക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ചയും നടത്തും. കാന്തപുരത്തിൻ്റെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്നാണ് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചത്. വളരെ വൈകാരികമായ കൊലപാതകം ആയതിനാലാണ് ഇത്രയും നാൾ ആർക്കും തലാലിൻ്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്.