
കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പോലീസ് കേസെടുത്തു. പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായാണെന്നും ക്ഷേത്രമതിലിനോട് ചേർന്ന് ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.