മലപ്പുറം : നിലമ്പൂരിൽ പുതിയ റെയിൽവേ അടിപ്പാത തുറന്നു. ഇത് നിലമ്പൂർ - ഷൊർണൂർ പാതയിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാണ്. (Nilambur underpass opened for travelling )
തുടർച്ചയായി റെയിൽവേ ഗേറ്റ് അടയ്ക്കുന്നത് മൂലം ഇവിടെ സ്ഥിരം ഗതാഗത കുരുക്ക് ഉണ്ടാകുമായിരുന്നു. പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന ആവശ്യം ജനങ്ങൾ ഉന്നയിച്ചിരുന്നു.
13 കോടി ചിലവിട്ട് നിർമ്മിച്ച അടിപ്പാത ഇതിന് ഒരു പരിഹാരമാണ്. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ജനങ്ങളുടെ ആവശ്യം എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കി എന്നാണ്.