
നിലമ്പൂർ: നിലമ്പൂരിൽ വഞ്ചിച്ച് പോയവർക്ക് കണക്കുതീർക്കാനുള്ള അവസരമണുള്ളതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി(M.A. Baby). ചുങ്കത്തറയിലും ചന്തക്കുന്നിലും നടക്കുന്ന മഹാ കുടുംബസംഗമ ഉദ്ഘാടന വേദിയിലാണ് എം എ ബേബി ഇക്കാര്യം വ്യക്തമാക്കിയത്.
മാത്രമല്ല; എം സ്വരാജ് തൻറെ അനിയൻ ആണെന്നും രാഷ്ട്രീയത്തിൽ മതവിശ്വാസത്തെ ഉപയോഗപ്പെടുത്തുന്ന പ്രവണത നിലമ്പൂരിൽ കാണാനുണ്ടെന്നും എം എ ബേബി കൂട്ടിച്ചേർത്തു. ഒപ്പം നിന്നവരെ മനസ്സിലാക്കാനുള്ള അവസരമാണ് നിലമ്പൂർ തന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല; പി വി അൻവറിനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.