
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനൊരുങ്ങി സിപിഎം(Nilambur by-election).
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭാഗത്തുനിന്നും ശക്തനായ സ്ഥാനാർഥിയെ ആയിരിക്കും പ്രഖ്യാപിക്കുകയെന്നും എൽഡിഎഫിന് ഏത് സമയത്തും സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മലപ്പുറത്ത് ചേർന്ന പാർട്ടി യോഗത്തിനുശേഷമാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്.
അതേസമയം എൽഡിഎഫിൽ അൻവർ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ലെന്നും പി.വി.അൻവർ അടഞ്ഞ അധ്യായമാണെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.