മലപ്പുറം : നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയെ ന്യായീകരിച്ച വി ഡി സതീശനെതിരെ കാന്തപുരം സുന്നി വിഭാഗം രംഗത്തെത്തി. (Nilambur By-election)
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചോയെന്ന് സതീശൻ വ്യക്തമാക്കണമെന്നാണ് അവർ പറഞ്ഞത്. പ്രതിപക്ഷ നേതാവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ മകൻ അബ്ദുൽ ഹക്കിം അസ്ഹരി സംസ്ഥാന പ്രസിഡന്റായ എസ് എസ് സംസ്ഥാന കമ്മിറ്റിയാണ്.