
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും(Nilambur by-election). നാമനിർദേശപത്രിക പിൻവലിക്കാൻ ഇന്ന് വൈകുന്നേരം 3 മണിവരെയാണ് സമയം നൽകിയിരിക്കുന്നത്. ഇതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകും.
നിലവിൽ നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത് പി വി അൻവർ ഉൾപ്പടെ 14 സ്ഥാനാർഥികളാണ്. ഇത് ആരെല്ലാം അവസാന നിമിഷം പത്രിക പിൻവലിക്കുമെന്ന് അറിയാനാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. അതേസമയം നാമനിർദേശപത്രിക സമർപ്പിച്ചെങ്കിലും പി വി അൻവർ ഇതുവരെയും പ്രചരണത്തിന് ഇറങ്ങിയിട്ടില്ല എന്നത് ശ്രദ്ദേയമാണ്.