മൈസൂരിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയഗാനവുമായി നിഖില വിമലിന്റെ പെണ്ണ് കേസ്; ആദ്യ ഗാനം പുറത്തിറങ്ങി

മൈസൂരിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയഗാനവുമായി നിഖില വിമലിന്റെ പെണ്ണ് കേസ്; ആദ്യ ഗാനം പുറത്തിറങ്ങി
Published on

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം 'പെണ്ണ് കേസ്' ആദ്യ ഗാനം പുറത്തിറങ്ങി. കാതൽ നദിയെ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പാർവതിഷ് പ്രദീപാണ്. ഗണേഷ് മലയത്താണ് ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയിരിക്കുന്നത് പൊന്നുമണിയാണ്.

ചിത്രത്തിൽ നിഖിലയ്‌ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ ഫെബിൻ സിദ്ധാർഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെണ്ണ് കേസ്'. 2025 നവംബറിൽ തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി നാസർ, ആമി തസ്‌നിം, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.

ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ.മേത്ത, ഉമേഷ്.കെ.ആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന 'പെണ്ണ് കേസി'ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിനോസ് ആണ്. ജ്യോതിഷ്.എം, സുനു.എ.വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് രാഘവൻ, എഡിറ്റർ- ഷമീർ മുഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ.

Related Stories

No stories found.
Times Kerala
timeskerala.com