തൃശൂർ : നിബിൻ ശ്രീനിവാസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സി പി എം. അദ്ദേഹം സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.(Nibin Sreenivasan removed from CPM )
മാധ്യമങ്ങളിൽ പരസ്യ പ്രസ്താവന നടത്തി എന്നതാണ് കാരണം. കൂടാതെ, ഡി വൈ എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടതിന് പിന്നിലും നിബിൻ ആണെന്ന് നേതാക്കൾ സംശയിക്കുന്നു.