കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക പരിശോധന. സംസ്ഥാനത്തെ 20 ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.(NIA conducts raids on PFI centres in Kerala)
എറണാകുളം ജില്ലയിൽ മാത്രം എട്ടു സ്ഥലങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തുന്നുണ്ട്. സംഘടന നിരോധിച്ചെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും രഹസ്യയോഗങ്ങൾ ചേരുന്നുണ്ടെന്നും കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കൈവെട്ട് കേസിലെ പ്രതികളെ സഹായിച്ചവരുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.