തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ അടച്ചു. കുടിവെള്ളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാലാണിത്. (Neyyattinkara General Hospital Operation theatre closed)
ഇതേത്തുടർന്ന് മുടങ്ങിയത് 25ഓളം ശാസ്ത്രക്രിയകളാണ്. ടാങ്ക് വൃത്തിയാക്കി വെള്ളം വീണ്ടും പരിശോധിക്കും. പിന്നാലെ ഓപ്പറേഷൻ തിയേറ്റർ തുറന്നു പ്രവർത്തിക്കും. ഇക്കാര്യം അറിയിച്ചത് ആശുപത്രി സൂപ്രണ്ട് ആണ്.