
വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവ ദൗത്യത്തിൽ അടുത്ത 48 മണിക്കൂർ അതീവ നിർണായകമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വെടിവെയ്ക്കാനുള്ള ഉത്തരവ് വൈകിയിട്ടില്ല. പ്രൊട്ടോക്കോള്‍ പാലിച്ച് മാത്രമേ ഉത്തരവിറക്കാനാകൂ. ദൗത്യം ശക്തിപ്പെടുത്തുന്നതിനായി പോലീസിലെ ഷാർപ്പ് ഷൂട്ടർമാരെയും ദൗത്യത്തിന്റെ ഭാഗമാക്കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. (Wayanad tiger attack)
വിശന്നു നടക്കുന്ന നരഭോജി കടുവയാണത്. അതിനാൽ തന്നെ ശബ്ദമുണ്ടാക്കി കടുവയെ പിടികൂടാൻ കഴിയില്ല. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പ്രശ്നത്തെ കാണുന്നത്. സ്ഥലത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ശക്തമാക്കും. അടിയന്തരമായി ദൗത്യത്തിനായി 50 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.