
പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ എൽഡിഎഫ് നൽകിയ പത്ര പരസ്യത്തിൽ നടപടി സ്വീകരിച്ച് ജില്ലാ കളക്ടർ. സംഭവത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന് ഏജന്റിന് നോട്ടീസ് നല്‍കിയെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. (LDF)
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മീഡിയാ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ നല്കിയ വിവാദ പരസ്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് വ്യക്തമാക്കി.