തൃശൂരിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി |hang death

തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ നേഹയാണ് (22) മരണപ്പെട്ടത്.
death
Published on

തൃശ്ശൂർ : യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരണപ്പെട്ടത്.

മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ് നേഹ. 6 മാസം മുൻപായിരുന്നു നേഹയും പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തും തമ്മിലുള്ള വിവാഹം നടന്നത്. ഞായറാഴ്ച ഭർത്താവിനൊപ്പം നേഹ ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു.

മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ നേഹയെ മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com