
അരൂർ: സ്കൂട്ടറിൽ ട്രെയിലർ ലോറിയിടിച്ച് നവവധുവിന് ജീവൻ നഷ്ടമായി(scooter accident). ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ വച്ച് ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ തച്ചാറ കന്നുകളങ്ങര വീട്ടിൽ ജോമോന്റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്. ഇവർ ഭർത്താവുമൊത്ത് സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ ജോമോൻ ഓടിച്ച സ്കൂട്ടറിൽ ട്രെയിലർ തട്ടുകയും എസ്തേർ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
അപകട സ്ഥലത്തുവച്ചു തന്നെ എസ്തേറിന് ജീവൻ നഷ്ടമായി. ഇവരുടെയും വിവാഹം ആറുമാസം മുൻപാണ് നടന്നത്. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.