പത്തനംതിട്ട : വിവാഹത്തിന് ഫോട്ടോ ഷൂട്ടിനായി എത്തിയ വധൂവരന്മാരെ വഴിതടഞ്ഞ് മർദിച്ച് യുവാക്കൾ. ബൈക്കിന് സൈഡ് നൽകിയില്ല എന്നാരോപിച്ച് ഇവർ കാറിൻ്റെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ഡോറുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. (Newly wed couple attacked in Pathanamthitta)
സഹോദരങ്ങൾ ഉൾപ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. നടപടി കീഴ്‌വായ്പ്പൂർ പോലീസിൻറേതാണ്.
അഭിജിത്ത് അജി (27), അഖില്‍ജിത്ത് അജി (25), അമല്‍ജിത്ത് അജി (22), പുറമറ്റം വലിയപറമ്പില്‍ വീട്ടില്‍ മയൂഖ് നാഥ് (20) എന്നിവരാണ് മുകേഷ് മോഹന്‍ (31), ദീപ്തിമോള്‍ എന്നിവരെ ആക്രമിച്ചത്.