
കോഴിക്കോട് : സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകിയ 2 മാസം പ്രായമുള്ള മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇവർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്എച്ച്ഒ എന്നിവരിൽ നിന്നും റിപ്പോർട്ട് തേടി.(Newborn baby's death in Kozhikode)
പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കുഞ്ഞിൻ്റെ പോസ്റ്റ്‌മോർട്ടം നടന്നു. മരിച്ചത് ഷെറിൻ-ഇംതിയാസ് ദമ്പതികളുടെ മകനായ ആദമാണ്.