ആലപ്പുഴ : ട്രെയിനിൻ്റെ ശുചിമുറിയിൽ വേസ്റ്റ് പിന്നിൽ നിന്നും നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ആലപ്പുഴ- ധൻബാദ് എക്‌സ്പ്രസിലെ എസ് 4 കോച്ചിലെ സീറ്റിൽ രക്തക്കറ കണ്ടെത്തി. (Newborn baby's dead body found from Train in Alappuzha)
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡി എൻ എ പരിശോധന നടത്തും. എസ് 4, എസ് 3 കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കുന്ന പോലീസ് ഇവരുടെ മൊഴിയെടുക്കും.