കൊച്ചി : മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിൻ്റെ സംശയം.
ഇന്ന് വൈകിട്ടാണ് സംഭവം. പെണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ മാലിന്യം ഇളക്കിയതോടെ ദുര്‍ഗന്ധം പരക്കുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ദമ്പതികൾ വീട് പൂട്ടി പോയ നിലയിലാണ്. എന്നാൽ ഇവരുടെ രണ്ടു മക്കൾ ഇവിടെത്തന്നെയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.