Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaമലപ്പുറത്ത് അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ | Newborn Baby

മലപ്പുറത്ത് അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ | Newborn Baby

🎙️ Latest Podcast

മലപ്പുറം : നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ മകനാണ് മരിച്ചത്.(Newborn Baby who was sleeping with mother in Malappuram found dead)

കുഞ്ഞിന്റെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും റഫർ ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.