തൃശൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവം: അമ്മയ്‌ക്കെതിരെ കേസ്; പോലീസ് നിരീക്ഷണത്തിൽ | Newborn baby

എട്ട് മാസം വളർച്ചയുള്ള കുഞ്ഞാണ് മരിച്ചത്
തൃശൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവം: അമ്മയ്‌ക്കെതിരെ കേസ്; പോലീസ് നിരീക്ഷണത്തിൽ | Newborn baby
Published on

തൃശ്ശൂർ: ആറ്റൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ആറ്റൂർ സ്വദേശിനിയായ സ്വപ്‌ന (37) യ്‌ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.(Newborn baby thrown into quarry in Thrissur, Case filed against mother)

രക്തസ്രാവം മൂലം യുവതി ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തറിയുന്നത്. യുവതി നിലവിൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് നിരീക്ഷണത്തിലാണ് യുവതി ഉള്ളത്.

കുഞ്ഞിനെ വീട്ടിൽ വെച്ച് പ്രസവിച്ചെന്നും, പ്രസവസമയത്ത് തന്നെ കുഞ്ഞ് മരിച്ചെന്നുമാണ് യുവതി പോലീസിന് നൽകിയ മൊഴി. യുവതിയുടെ മൊഴിക്ക് വിരുദ്ധമായി, കുഞ്ഞിൻ്റെ മുഖത്ത് വെള്ളമൊഴിച്ച് കൊന്നതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. എട്ട് മാസം വളർച്ചയുള്ള കുഞ്ഞാണ് മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com