പത്തനംതിട്ട : മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
21 കാരിയായ അവിവാഹിതയായ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രി അധികൃതർ വിവരം അറിയച്ചതിനെ തുടർന്ന് ഇലവുംതിട്ട പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
യുവതി താമസിക്കുന്ന വീടിന്റെ അടുത്തുള്ള പറമ്പിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.സംഭവത്തിൽ കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.