
ഇടുക്കി : വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. ഇടുക്കി മണിയാറൻകുടിയിലാണ് സംഭവം. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസൺ, ബിജി ദമ്പതികളുടെ കുഞ്ഞിനാണ് ജീവൻ നഷ്ടപ്പെട്ടത്. (Newborn baby dies during delivery at home in Idukki)
ഇവർ വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽപ്പെട്ടവരാണ്. സംഭവത്തിൽ ആരോഗ്യ വകുപ്പും പോലീസും ഇടപെട്ടു.
ഇവർ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പോലീസ് കേസെടുത്തിട്ടുണ്ട്. ആദ്യം ഇവർ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. പിന്നീട് പോലീസ് ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്.