ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ചു: ചികിത്സാ പിഴവ് ആരോപണം | Newborn baby

പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്
Newborn baby dies at Chittoor Taluk Hospital, Medical malpractice alleged

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചതായി കുടുംബം ആരോപിച്ചു. ചിറ്റൂർ വണ്ടിത്താവളം സ്വദേശികളായ നാരായണൻകുട്ടി- ആനന്ദി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്നാണ് കുടുംബം പോലീസിനും ആരോഗ്യവകുപ്പിനും നൽകിയ പരാതിയിൽ പറയുന്നത്.(Newborn baby dies at Chittoor Taluk Hospital, Medical malpractice alleged)

പ്രസവത്തിൽ സങ്കീർണ്ണതകൾ ഉണ്ടായിട്ടും ഡോക്ടർമാർ സുഖപ്രസവത്തിനായി കാത്തിരുന്നു. പ്രസവത്തിനിടെ കുട്ടിയുടെ ഇടതുകൈക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് കുഞ്ഞിന് ശ്വാസമെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ടായി. തുടർ ചികിത്സയ്ക്കായി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ആംബുലൻസിലാണെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ തങ്ങൾക്ക് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. എന്നാൽ, വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ (DMO) തലത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവജാതശിശുവിന്റെ മരണത്തിന് കാരണമായ ചികിത്സാ പിഴവുകൾ സംബന്ധിച്ച് പോലീസ് അന്വേഷണവും നടക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com