
ചാലക്കുടി മേലൂരിൽ സ്വയം പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരണപ്പെട്ടു. ഒഡീഷാ സ്വദേശി ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വീട്ടിൽ വച്ച് പ്രസവിക്കുകയും പൊക്കിൾകൊടി അറുത്തുമാറ്റിയതിന് പിന്നാലെ കുട്ടി മരിക്കുകയുമായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിൽ പോയിരുന്നെങ്കിലും ഡോക്ടർ ഇല്ലാതിരുന്നതാണ് വീട്ടിൽ പ്രസവിക്കാൻ ഇടയാക്കിയതെന്ന് ഗുല്ലി ആരോപിച്ചു.
എന്നാൽ രണ്ടാഴ്ച മുൻപ് തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറഞ്ഞിരുന്നു എന്നാണ് ആശാവർക്കറുടെ വാദം. ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് ശാന്തി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അമിതമായ രക്തസ്രാവത്തെ തുടർന്നാണ് കുട്ടി മരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. ശാന്തി ഗർഭിണിയാണെന്ന് ആശ വർക്കർമാർ അറിഞ്ഞത് ഏറെ വൈകിയായിരുന്നു.