
കോഴിക്കോട് : സുന്നത്ത് കർമ്മത്തിനായി എത്തിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പോലീസും ആരോഗ്യ വകുപ്പും. കാക്കൂരിലെ ക്ലിനിക്കിൽ എത്തിച്ച കുഞ്ഞാണ് മരിച്ചത്.(Newborn baby died in Kozhikode)
മരണ കാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കണം എന്നുള്ളതിനാൽ തന്നെ ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മാതാപിതാക്കളടക്കമുള്ളവരുടെ മൊഴികൾ രേഖപ്പടുത്തും. ഇന്ന് ഡി എം ഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്.