Youth Congress : രാഹുലിൻ്റെ രാജിയും തർക്കവും പുതിയ ഫോർമുലയും : ആരാകും യൂത്ത് കോൺഗ്രസിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷൻ?

ഈ ഫോർമുലയെ അടിസ്ഥാനമാക്കി ഇന്ന് മുതൽ ചർച്ചകൾ നടത്തും.
Youth Congress : രാഹുലിൻ്റെ രാജിയും തർക്കവും പുതിയ ഫോർമുലയും : ആരാകും യൂത്ത് കോൺഗ്രസിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷൻ?
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിയോടെ യൂത്ത് കോൺഗ്രസിന് ഒരു പുതിയ അധ്യക്ഷനെ കണ്ടുപിടിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. തർക്കം ഒഴിവാക്കാനായി ഫോർമുലയുമായി എ ഗ്രൂപ്പ് രംഗത്തെത്തി. (New Youth Congress state president )

കെ എസ് യു മുൻ അധ്യക്ഷൻ കെ എം അഭിജിത്തിനെ പ്രസിഡൻ്റ് ആക്കാനും, അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറി ആക്കാനും ആണ് നിർദേശം.

കെ സി വേണുഗോപാൽ ഗ്രൂപ്പിലെ ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്നാണ് ആവശ്യം. ഈ ഫോർമുലയെ അടിസ്ഥാനമാക്കി ഇന്ന് മുതൽ ചർച്ചകൾ നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com