പുതുവത്സരാഘോഷം: എറണാകുളം റൂറലിൽ മദ്യപിച്ച് വാഹനമോടിച്ച 116 പേർക്കെതിരെ കേസ്; 8 മയക്കുമരുന്ന് കേസുകൾ | New Year

1200-ഓളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്
New Year celebrations, Case filed against 116 people for drunk driving in Ernakulam Rural
Updated on

കൊച്ചി: എറണാകുളം റൂറൽ പോലീസ് പരിധിയിൽ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ മദ്യപിച്ച് വാഹനമോടിച്ച 116 പേർക്കെതിരെ കേസെടുത്തു. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് 59 പേർക്കെതിരെയും നടപടിയെടുത്തു. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എട്ട് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(New Year celebrations, Case filed against 116 people for drunk driving in Ernakulam Rural)

ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അതീവ ജാഗ്രതയിലായിരുന്നു റൂറൽ പോലീസ്. ലഹരി കേസുകൾ ഒഴിച്ചുനിർത്തിയാൽ ജില്ലയിലെ ആഘോഷങ്ങൾ സമാധാനപരമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

1200-ഓളം പോലീസുകാരെയാണ് പുതുവത്സര ഡ്യൂട്ടിക്കായി വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്. പ്രത്യേക പട്രോളിംഗ് സംഘങ്ങൾ കൂടാതെ മഫ്ടി പോലീസും രംഗത്തുണ്ടായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജില്ലാ അതിർത്തികളിലും കർശന പരിശോധന നടത്തി. കൺട്രോൾ റൂമുകൾ വഴി 24 മണിക്കൂറും സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് സുരക്ഷ ഉറപ്പാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com