തിരുവനന്തപുരം : ബി എസ് സുനിൽകുമാറിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് മാറ്റം. പുതിയ സൂപ്രണ്ട് ആയി ചുമതലപ്പെടുത്തിയിരിക്കുന്നത് ഡോ. സി ജി ജയചന്ദ്രനെയാണ്. (New superintendent of Thiruvananthapuram Medical College)
ഈ പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുനിൽ കുമാർ നേരത്തെ കത്ത് സമർപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് കത്ത് നൽകിയത്.
ഗവേഷണ ആവശ്യം മുൻനിർത്തി വിടുതൽ നൽകണമെന്ന ആവശ്യം പരിഗണിക്കുന്നുവെന്നും, സുനിൽ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്നുമാണ് ഉത്തരവിലെ പരാമർശം.