പുത്തന്‍ സ്‌കോഡ ഒക്ടേവിയ ആര്‍എസ് വീണ്ടും വിപണിയില്‍; പ്രീബുക്കിംഗിലൂടെ 20 മിനിറ്റില്‍ എല്ലാം വിറ്റു തീര്‍ന്നു |New Skoda RS

പുത്തന്‍ സ്‌കോഡ ഒക്ടേവിയ ആര്‍എസ് വീണ്ടും വിപണിയില്‍; പ്രീബുക്കിംഗിലൂടെ 20 മിനിറ്റില്‍ എല്ലാം വിറ്റു തീര്‍ന്നു |New Skoda RS
Published on

സ്‌കോഡയുടെ പ്രസിദ്ധ മോഡലായ ഒക്ടേവിയ ആര്‍എസ് വീണ്ടും അവതരിപ്പിച്ചുകൊണ്ട് സ്‌കോഡ ഓട്ടോ ഇന്ത്യ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ഫുള്ളി-ബില്‍റ്റ് യൂണിറ്റായി നിശ്ചിത എണ്ണം മാത്രം അവതരിപ്പിച്ച ഒക്ടേവിയ ആര്‍എസ് പ്രീബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിലുള്ളില്‍ എല്ലാ വിറ്റുതീര്‍ന്നെന്ന് സ്‌കോഡ ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2025 നവംബര്‍ 6 മുതല്‍ ഡെലിവറി ലഭ്യമായിത്തുടങ്ങും. 195 കിലോവാട്ട് (265 പിഎസ്) പവറും 370 എന്‍എം ടോര്‍ക്കും പകരുന്ന 2.0 ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഒക്ടേവിയ ആര്‍എസിന്റെ പ്രധാന മികവെന്ന് പുതിയ മോഡല്‍ അവതരിപ്പിച്ച സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഈ കാര്‍ വെറും 6.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിമീ വേഗത കൈവരിക്കും. പരമാവധി വേഗത ഇലക്ട്രോണിക്കലായി 250 കിമീ എന്ന് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഇതിനു പുറമെ ഇതിന്റെ നൂതന ഷാസി സെറ്റപ്പ്, പ്രോഗ്രസീവ് സ്റ്റിയറിംഗ്, സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷന്‍ എന്നിവ കൃത്യമായ ഹാന്‍ഡ്ലിങ്ങും ഡ്രൈവിംഗ് ഡൈനാമിക്‌സും നല്‍കുന്നുവെന്നും ആശിഷ് ഗുപ്ത പറഞ്ഞു. ഫുള്‍ എല്‍ഇഡി മാട്രിക്‌സ് ഹെഡ്ലൈറ്റുകള്‍, ഡൈനാമിക് ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, തിളങ്ങുന്ന കറുത്ത സ്‌റ്റൈലിംഗ് ഘടകങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സ്‌കോഡയുടെ ബോള്‍ഡ് ഡിസൈനിലാണ് പുതിയ ഒക്ടേവിയ ആര്‍എസും എത്തിയിരിക്കുന്നത്. ലോ-പ്രൊഫൈല്‍ 225/40 ആര്‍19 സ്പോര്‍ട്സ് ടയറുകളുള്ള ശ്രദ്ധേയമായ 19 ഇഞ്ച് എലിയാസ് ആന്ത്രാസൈറ്റ് അലോയ് വീലുകളും ഈ മോഡലിന് കരുത്തുറ്റ സ്‌പോര്‍ടി ലുക്ക് നല്‍കുന്നു. മാംബ ഗ്രീന്‍, കാന്‍ഡി വൈറ്റ്, റേസ് ബ്ലൂ, മാജിക് ബ്ലാക്ക്, വെല്‍വെറ്റ് റെഡ് എന്നീ അഞ്ച് നിറങ്ങളിലാണ് സ്‌കോഡയുടെ ജനപ്രിയ മോഡല്‍ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ അസിസ്റ്റ്, ഇന്റലിജന്റ് പാര്‍ക്ക് അസിസ്റ്റ് എന്നിവയുള്‍പ്പെടെ സ്‌കോഡയുടെ ഏറ്റവും പുതിയ എഡിഎസ് സ്യൂട്ടാണ് ഒക്ടേവിയ ആര്‍എസില്‍ സജ്ജീകരിച്ചിരിക്കുന്നത്. 10 എയര്‍ബാഗുകള്‍, 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡ്രൈവിംഗ് സ്റ്റെബിലിറ്റി സിസ്റ്റങ്ങള്‍ എന്നിവ ഉപയോഗിച്ച് സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. സബ്വൂഫറുള്ള പ്രീമിയം കാന്റണ്‍ 675ഡബ്ല്യു 11സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വെര്‍ച്വല്‍ പെഡലുള്ള ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ബൂട്ട് തുടങ്ങിയവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.

Related Stories

No stories found.
Times Kerala
timeskerala.com