'നിർമ്മാണ ചിലവിനേക്കാൾ അധികം പിരിച്ചു': ഇടപ്പള്ളി-മണ്ണുത്തി ടോൾ പിരിവ് അവസാനിപ്പിക്കണം എന്ന് ഹൈക്കോടതിയിൽ പുതിയ ഹർജി | Toll

ഹർജിയിൽ ഹൈക്കോടതി വിശദമായി വാദം കേൾക്കും
New petition in the High Court demanding an end to toll collection
Published on

എറണാകുളം: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് പുതിയ ഹർജിയുമായി പ്രധാന ഹർജിക്കാരൻ ഷാജി കോടങ്കടത്ത് ഹൈക്കോടതിയെ സമീപിച്ചു. റോഡിൻ്റെ നിർമ്മാണച്ചെലവിനേക്കാൾ അധികം തുക ടോൾ ഇനത്തിൽ പിരിച്ചെടുത്തതിനാൽ, അങ്കമാലി മുതൽ മണ്ണുത്തി വരെയുള്ള ബി.ഒ.ടി. റോഡിലെ ടോൾ പിരിവ് അടിയന്തരമായി നിർത്തിവെക്കണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.(New petition in the High Court demanding an end to toll collection)

ഹർജിയിൽ ഹൈക്കോടതി വിശദമായി വാദം കേൾക്കും. ടോൾ പിരിവിനെതിരായ മറ്റ് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. റോഡിൻ്റെ ദുരവസ്ഥ പഴയതുപോലെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. മഴയെ തുടർന്ന് പലയിടത്തും സർവീസ് റോഡുകൾ തകർന്ന കാര്യവും കളക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്ന് ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) കോടതിയിൽ നിലപാട് അറിയിച്ചു. ഈ സാഹചര്യത്തിൽ, ടോൾ പിരിവ് നിർത്തുന്നതിൽ കോടതി ഇടപെട്ടില്ല. ട്രാഫിക് മാനേജ്മെൻ്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ എൻ.എച്ച്.എ.ഐക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

ടോൾ പിരിവ് നിർമ്മാണച്ചെലവിനേക്കാൾ അധികം പിരിച്ചെടുത്തുവെന്ന പ്രധാന വാദമുയർത്തി സമർപ്പിച്ച പുതിയ ഹർജിയിൽ കോടതിയുടെ തുടർ നടപടികൾ നിർണായകമാകും.

Related Stories

No stories found.
Times Kerala
timeskerala.com