തളിപ്പറമ്പ് നിലനിർത്താൻ പുതുമുഖമോ പ്രമുഖരോ? : MV ഗോവിന്ദൻ മാറുമ്പോൾ പകരക്കാരെ തേടി സിപിഎം | MV Govindan

'കോട്ട'യിലെ വോട്ട് ചോർച്ച ആശങ്കയോ?
New faces or prominent figures in Taliparamba? CPM seeks candidates to replace MV Govindan
Updated on

കണ്ണൂർ: ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ഇത്തവണ ആര് സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ, മണ്ഡലത്തിന്റെ ചരിത്രപരമായ മേധാവിത്വം നിലനിർത്താൻ കെൽപ്പുള്ള പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വം.(New faces or prominent figures in Taliparamba? CPM seeks candidates to replace MV Govindan)

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 14 തിരഞ്ഞെടുപ്പുകളിൽ 13 തവണയും എൽഡിഎഫ് വിജയിച്ച മണ്ഡലമാണ് തളിപ്പറമ്പ്. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭൂരിപക്ഷത്തിൽ വരുന്ന കുറവ് പാർട്ടിയെ ചിന്തിപ്പിക്കുന്നുണ്ട്. 2016ൽ ജെയിംസ് മാത്യു - 40,617 വോട്ടിന്റെ ഭൂരിപക്ഷം, 2021ൽ എം.വി. ഗോവിന്ദൻ - 22,689 വോട്ടിന്റെ ഭൂരിപക്ഷം എന്നിങ്ങനെയാണിത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എൽഡിഎഫ് ലീഡ് 7,611 വോട്ടായി കുറഞ്ഞു. ഈ വോട്ട് ചോർച്ച പരിഹരിക്കാൻ ജനപ്രിയനായ ഒരു സ്ഥാനാർത്ഥി വേണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം.

സ്ഥാനാർത്ഥി പട്ടികയിൽ മാധ്യമപ്രവർത്തന രംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തിയ പ്രമുഖർക്കും പാർട്ടി നേതാക്കൾക്കും ഒരുപോലെ പരിഗണനയുണ്ട്. എം.വി. നികേഷ് കുമാറിനെ ഇറക്കാനുള്ള ആലോചനകൾ സജീവമാണ്. രാജ്യസഭാംഗവും താരമുഖവുമായ ജോൺ ബ്രിട്ടാസിനെ തളിപ്പറമ്പിൽ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

] ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്സണുമായ പി.കെ. ശ്യാമളയുടെ പേരും ചർച്ചയിലുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ബിജു കണ്ടക്കൈ, ജില്ലാ കമ്മിറ്റിയംഗം എൻ. സുകന്യ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയും ഇടതുപക്ഷത്തിന് അപ്രമാദിത്വമുള്ള മലപ്പട്ടം പഞ്ചായത്തും തളിപ്പറമ്പിൽ സിപിഎമ്മിന്റെ കരുത്താണ്.

Related Stories

No stories found.
Times Kerala
timeskerala.com