
സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി. സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പാര്‍ട്ടിയുടെ പുത്തൻ പരീക്ഷണം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘടന ജില്ലാ പ്രസിഡന്റുമാരാകും. ജില്ലാ ചുമതയിയിലേക്ക് 4 വനിതകള്‍. ദേശീയ നേതൃത്വം ചൊവ്വാഴ്ച ജില്ലാ അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിക്കും.
പതിയ സംഘടനാ പരിഷ്‌കാരങ്ങള്‍ക്കുശേഷം പുനസംഘടന നടക്കുന്ന ബിജെപിയില്‍ അഴിച്ചു പണി. മുപ്പത് സംഘടന ജില്ലകളിലേക്കുമുള്ള അധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കി. തിരുവനന്തപുരം സെന്‍ട്രലില്‍ കരമന ജയന്‍ ജില്ലാ അധ്യക്ഷനാകും. നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ് കരമന ജയന്‍ . ആലപ്പുഴ സൗത്തില്‍ സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി പ്രസിഡന്റാകും.