തൃശൂർ : നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും വിവാദത്തിൽ. തൃശൂർ മണ്ഡലത്തിലെ മുല്ലശ്ശേരിയിലെ സ്‌കൂൾ സന്ദർശിക്കാനായി എത്തിയ അദ്ദേഹം കാറിൽ നിന്നിറങ്ങാതെ മടങ്ങിപ്പോയതാണ് വിവാദമായത്.(New controversy regarding Suresh Gopi )
പടിവാതിൽ വരെയെത്തിയ അദ്ദേഹം തിരികെപ്പോയി. ഒരു മണിക്കൂറോളം കാത്തിരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നിരാശരായി. ശനിയാഴ്ച രാവിലെ സംഭവമുണ്ടായത് പെരുവല്ലൂർ ഗവ. യുപി സ്കൂളിലാണ്.
വാഹനത്തിൽ തന്നെ ഇരുന്ന് എം പി, പിന്നീട് കാർ തിരികെയെടുത്ത് റോഡ് ഉദ്‌ഘാടന വേദിയിലേക്ക് പോയി. അതേസമയം, അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി തിരിച്ചുപോയതെന്നും അദ്ദേഹത്തിന്റെ പ്രോഗ്രാം ലിസ്റ്റിൽ സ്കൂൾ സന്ദർശനം ഇല്ലെന്നുമാണ്.