തിരുവനന്തപുരം : റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. രണ്ടു യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നാണ് വിവരം. (New complaints of sexual assault against Rapper Vedan)
മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ഇവർ സമയം തേടിയിരുന്നു. പരാതികൾ ഇന്ന് ഡി ജി പിക്ക് കൈമാറുമെന്നാണ് വിവരം. ഒരു യുവതി പറയുന്നത് സംഭവം നടന്നത് 2020ലാണ് എന്നാണ്. മറ്റൊരാൾ ലൈംഗികാതിക്രമത്തിന് ഇരയായത് 2021ലാണ് എന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വേടൻ ഒളിവിലാണ്. ഇന്നാണ് ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്.