മുഖ്യമന്ത്രി ഇടപെട്ടു: പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയർമാന് പുതിയ കാർ വാങ്ങാൻ തുക അനുവദിച്ചു | New car for police complaint authority chairman

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൻ്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഇടപെട്ടു: പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയർമാന് പുതിയ കാർ വാങ്ങാൻ തുക അനുവദിച്ചു | New car for police complaint authority chairman
Published on

തിരുവനന്തപുരം: ധനവകുപ്പിൻ്റെ എതിർപ്പ് മറികടന്ന് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ചു. 30 ലക്ഷം രൂപയാണ് അനുവദിച്ചത്.(New car for police complaint authority chairman)

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൻ്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ധനവകുപ്പിൻ്റെ നിലപാട് നിലവിൽ പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാൻ ഉപയോഗിക്കുന്ന കാര്‍ മാറ്റേണ്ട എന്നായിരുന്നു.

ഒരു ലക്ഷം കിലോമീറ്റർ മാതരം ഓടിയ കാറായതിനാൽ മാറ്റേണ്ടതില്ലെന്നാണ് ധനവകുപ്പ് അറിയിച്ചത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുകയും ധനവകുപ്പ് വഴങ്ങുകയുമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com