നവയുഗം "ഓണപ്പൊലിമ" ആഘോഷങ്ങൾ അൽഹസ്സയിൽ അരങ്ങേറി

നവയുഗം "ഓണപ്പൊലിമ" ആഘോഷങ്ങൾ അൽഹസ്സയിൽ അരങ്ങേറി
Published on

അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി ഒരുക്കിയ "ഓണപ്പൊലിമ" എന്ന ഓണാഘോഷപരിപാടികൾ വൻജനപങ്കാളിത്തത്തോടെ ശുഖൈക്കിൽ അരങ്ങേറി.

അൽഹസ്സ ഷുഖൈയ്ക്ക് അൽനുജും ആഡിറ്റോറിയത്തിൽ അരങ്ങേറിയ "ഓണപ്പൊലിമ" പരിപാടി ആരംഭിച്ചത് ഉച്ചയ്ക്ക് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടിയാണ്. നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും ഓണസദ്യയിൽ പങ്കെടുത്തു. തുടർന്ന് ഗാനമേള, നൃത്തങ്ങൾ എന്നിവ ഉൾപ്പെടുന്ന കലാപരിപാടികൾ അരങ്ങേറി. ആഘോഷപരിപാടികളിൽ സ്വദേശികളായ സൗദി പൗരന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ സാജൻ കണിയാപുരം, ബിജു വർക്കി, ശ്രീകുമാർ വെള്ളല്ലൂർ, ഗോപകുമാർ, നിസ്സാം കൊല്ലം, വിവിധ പ്രവാസിസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

നവയുഗം മേഖല കമ്മറ്റി പ്രസിഡന്റ് സുനിൽ വലിയാട്ട്, മേഖല ആക്ടിങ് സെക്രട്ടറി ബക്കർ മൈനാഗപ്പളളി, ജീവകാരുണ്യ കൺവീനർ സിയാദ് പള്ളിമുക്ക്, ട്രഷറർ ജലീൽ കല്ലമ്പലം, മേഖല നേതാക്കളായ ഷിബുതാഹിർ, ഹനീഫ, ബഷീർ പള്ളിമുക്ക്, ഷെഫീഖ്, സുധീർ കുന്നികോട്, മുഹ്സിൻ താഹിർ, കൊൽപുള്ളി ബിജു, വിജയൻ, സന്തോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com