Admission: പുതിയ അധ്യയന വർഷം : പ്രവേശനത്തിനു മുൻപ് സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പുവരുത്തണം

Admission: പുതിയ അധ്യയന വർഷം : പ്രവേശനത്തിനു മുൻപ് സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പുവരുത്തണം
Published on

ഈ അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കുന്ന സമയമായതിനാൽ വിദ്യാർഥികൾ സംസ്ഥാനത്തെ വിവിധ ഫാർമസി, പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ ഫാർമസി, പാരാമെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് പ്രസ്തുത സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും ബന്ധപ്പെട്ട കൗൺസിലുകളുടെയും അംഗീകാരമുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കേരള ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാനത്തെ മറ്റു അംഗീകൃത സർവകലാശാലകളുടെയും കീഴിലും (കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, അമൃത [കൽപിത സർവകലാശാല]) നടത്തപ്പെടുന്ന പാരാമെഡിക്കൽ ഡിഗ്രി / പി ജി കോഴ്സുകൾക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ DHI കോഴ്സിനും മാത്രമാണ് നിലവിൽ സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള പാരാമെഡിക്കൽ കൗൺസിലിന്റെയും അംഗീകാരമുള്ളത്. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലും പി എസ് സി വഴിയുള്ള പാരാമെഡിക്കൽ - അനുബന്ധ നിയമനങ്ങളിലും പാരാമെഡിക്കൽ കൗൺസിൽ / ഡെന്റൽ കൗൺസിൽ / ഫാർമസി കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്.

ആയതിനാൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനു മുൻപായി സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പ് വരുത്തേണ്ടതാണ്. അംഗീകാരം ഉള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് ഡിഎംഇ, എൽബിഎസ് ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com